Latest News :
Home » , » ബദര്‍ സ്മൃതിയില്‍ ദമ്മാം സഅദിയ്യ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ബദര്‍ സ്മൃതിയില്‍ ദമ്മാം സഅദിയ്യ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

Written By Muhimmath News on Monday, 12 June 2017 | 10:05
























ദമ്മാം: ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തരമായതും പ്രശസ്തവുമായ ബദര്‍ യുദ്ധ ദിന സ്മരണകള്‍ അയവിറക്കി ദമ്മാം സഅദിയ്യ സംഘടിപ്പിച്ച ബദര്‍ സ്മൃതിയും ഇഫ്താര്‍ സംഗമവും ശ്രദ്ധേയമായി. 

സ്വന്തബന്ധങ്ങളെല്ലാം ത്യജിക്കാന്‍ സന്നദ്ധരായി അല്ലാഹുവിന്റെ പ്രവാചകരോടൊപ്പം ഉറച്ചുനിന്ന മഹാന്മാനരായ ബദ്‌രീങ്ങളെ സ്മരിക്കുന്നത് വിശ്വാസികള്‍ക്ക് ഊര്‍ജ്ജവും വിശ്വാസപരമായ കരുത്തും പകരുമെന്നും, മനുഷ്യന്റെ ഓര്‍മലകള്‍ക്കു മേല്‍ മറവിയുടെ മാനിഫെസ്‌റ്റോ അവതരിപ്പിച്ച് സാമ്രാജ്യത്വവും ജീര്‍ണ്ണതകളും അധിനിവേശം കാണിക്കുന്ന പുതിയ കാലത്ത് നന്മയുടെ കാവലാളാവാനും ധാര്മി്കതയുടെ കരുത്തുറ്റ ശബ്ദമാവാനും ബദ്‌രീങ്ങള്‍ നമുക്ക് പ്രചോദനമാകണമെന്നും സംഗമം ഓര്‍മ്മിപ്പിച്ചു.





























സീക്കോ സഅദിയ്യയില്‍ നടന്ന സംഗമത്തില്‍ ഹാരിസ് മിസ്ബാഹി ബദര്‍ സമൃതി പ്രഭാഷണം നടത്തി. യൂസുഫ് സഅദി അയ്യങ്കെരി അധ്യക്ഷത വഹിച്ചു. സയ്യിദ് ശുകൂര്‍ അല്‍ ഹൈദറൂസി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ലത്തീഫ് അഹ്‌സനി, സയ്യിദ് ഹബീബ് തൃശ്ശൂര്‍, ഡോ.നിയാസ്, അന്‍വര്‍ കളറോഡ്, ഹമീദ് വടകര മുഖ്യാതിഥികളായിരുന്നു. 

































മുഹമ്മദ് മുബാറക് സഅദി, സലാം സഖാഫി പട്ടാമ്പി, അബ്ബാസ് ഹാജി കുഞ്ചാര്‍ ,കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, ഖാലിദ് കൊടിയമ്മ, ലത്തീഫ് പള്ളത്തടക്ക, അഹമദ് ഹാജി അലംബാടി,സിദ്ദീക് സഖാഫി ഉര്മി, ജബ്ബാര്‍ ലതീഫി, അനീസ് ബാളിയൂര്‍, അഹ് മദ് പൂച്ചക്കാട്, ഖാദര്‍ സഅദി കൊറ്റുമ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved