Latest News :
Home » , » ബദ്ര്‍ ദിനത്തില്‍ ആയിരങ്ങളുടെ ആത്മീയ സംഗമം: പ്രചരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 4 ന്

ബദ്ര്‍ ദിനത്തില്‍ ആയിരങ്ങളുടെ ആത്മീയ സംഗമം: പ്രചരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 4 ന്

Written By Muhimmath News on Friday, 2 June 2017 | 17:52

കാസറഗോഡ്: ചൗക്കി പെരിയടുക്കം ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദില്‍ ആത്മീയ പണ്ഡിതന്‍ അല്‍ ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ മാസാന്തം നടക്കുന്ന ബദരിയ്യ മജ്‌ലിസിന്റെ ഭാഗമായി റമളാന്‍ പതിനേഴ് അസ്തമിച്ച രാവില്‍ ആയിരങ്ങളുടെ ആത്മീയ സംഗമം ബദരീങ്ങളുടെ ആണ്ട് നേര്‍ച്ച സംഘടിപ്പിക്കും.

സ്വലാത്തു തറാവീഹ്, തൗബാ മജ്‌ലിസ്, നസീഹത്ത്, ബദരീയ്യ മജ്‌ലിസ്, സമൂഹ പ്രാര്‍ത്ഥന, അത്താഴ വിരുന്ന് എന്നിവ നടക്കും. പരിപാടിയുടെ പ്രചരണ കണ്‍വെന്‍ഷന്‍ ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് പെരിയടുക്ക മദ്രസാ ഹാളില്‍ നടക്കും. ഹാജീ ഉസ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സ്വഗത സംഘം ചെയര്‍മാന്‍ സുലൈമാന്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ഹദ്ദാദ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സഈദ് സഅദി കോട്ടക്കുന്ന്, മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന്, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, മുസ്തഫ ഹനീഫി, എ.കെ.മല്ലം, സലീം കോപ്പ, എ.കെ. കമ്പാര്‍, ഹനീഫ് പയോട്ട സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved