Latest News :
Home » , » പെരിയടുക്കയില്‍ ബദരീങ്ങളുടെ ആണ്ട് നേര്‍ച്ച തിങ്കളാഴ്ച

പെരിയടുക്കയില്‍ ബദരീങ്ങളുടെ ആണ്ട് നേര്‍ച്ച തിങ്കളാഴ്ച

Written By Muhimmath News on Sunday, 11 June 2017 | 18:23

ചൗക്കി: പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് മാസന്തോറും നടത്തി വരുന്ന ബദ്‌രിയ്യ മജ്‌ലിസിന്റെ ഭാഗമായി റമളാന്‍ 17 ന് തിങ്കളാഴ്ച ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ചയും ആയിരങ്ങള്‍ സംഗമിക്കുന്ന ആത്മീയ സമ്മേളനവും നടക്കും

രാത്രി തറാവീഹ് നിസ്‌കാര ശേഷം നടക്കുന്ന ബദ്‌രീയ്യ മജ്‌ലിസ് ആത്മീയ സമ്മേളനം സുലൈമാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഖതീബ് ഉസ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ബദ്‌രീയ്യ മജ്‌ലിസിനും സമാപന പ്രാര്‍ത്ഥനക്കും അല്‍ ഹാഫിള് അസ്സയ്യിദ് ഫഖ്‌റുദ്ദാന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രഹീമുല്‍ ഹാദി തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രോസി തങ്ങള്‍, ഹംസ തങ്ങള്‍ മുട്ടത്തൊടി, എ.ബി മൊയ്തു സഅദി ചേരൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, സഈദ് സഅദി കോട്ടക്കുന്ന്, മുസ്തഫ ബാഖവി മമ്പുറം, മുഹമ്മദ് മുസ്ല്യാര്‍ ചൗക്കി, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, മുഹമ്മദ് തമീം അഹ്‌സനി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഉസ്മാന്‍ സഖാഫി തലക്കി, സ്വാദിഖ് സഖാഫി പേരാല്‍, ഹാജി അമീറലി ചൂരി, ഹനീഫ് പടുപ്പ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഉമ്പു ഹാജി കല്ലങ്കടി, ലതീഫ് അറഫ, ഷാഫി ഹാജി ഒമാന്‍, അബ്ദുല്ല മല്ലം, ഹസൈനാര്‍ കെ.സി റോഡ്, മുഹമ്മദ് ഹാജി പേരാല്‍ , ബഷീര്‍ ഹാജി പുത്തൂര്‍, എ.കെ കമ്പാര്‍, അബദുല്‍ ഹകീം ഹാജി മഠം, അഷ്‌റഫ് ഹാജി പറപ്പാടി സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved