Latest News :
Home » , , » പതിനായിരങ്ങള്‍ക്ക് ആത്മ സംതൃപ്തിയോടെ ബായാര്‍ മുജമ്മഅ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് സമാപനം

പതിനായിരങ്ങള്‍ക്ക് ആത്മ സംതൃപ്തിയോടെ ബായാര്‍ മുജമ്മഅ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് സമാപനം

Written By Muhimmath News on Sunday, 18 June 2017 | 18:37



ബായാര്‍: വിശുദ്ധ റമളാനിന്റെ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് എത്തിയ പതിനായിരങ്ങള്‍ക്ക് ആത്മ സംതൃപ്തി നല്‍കി ബായാര്‍ മുജമ്മഇല്‍ 23ാം രാവില്‍ നടത്തിയ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഡസമാപനം. സമൂഹ നോമ്പ് തുറയോടെ ആരംഭിച്ച പരിപാടി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി യുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം ശൈഖുനാ അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന ഉല്‍ഘാടനം ചെയ്തു. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി ബായാര്‍ പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തി. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തി.

അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസ്സയ്യിദ് ബദ്രുദ്ധീന്‍ തങ്ങള്‍ ചിപ്പാര്‍, അസ്സയ്യിദ് കരീം തങ്ങള്‍ ചെട്ടുംകുഴി, അസ്സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ഇബ്രാഹിം മുസ്‌ലിയാര്‍ കറോപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സ്വാഗതമാട് ബാവഹാജി, മുനീര്‍ ഹാജി സീലാന്റ, സിദ്ധീഖ് ഹാജി മംഗലാപുരം, മുഹമ്മദ് സഖാഫി ആവളം, കലന്തര്‍ ശാഫി പുത്തൂര്‍, അബൂബക്കര്‍ സിദ്ധീഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ശാഫി സഅദി ശിറിയ, അബ്ദുല്‍ അസീസ് സഖാഫി, അബ്ദുല്‍ ലത്വീഫ് ബനാന, ശാക്കിര്‍ ഹാജി മിത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved