Latest News :
Home » , , » ബായാര്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം ശനിയാഴ്ച

ബായാര്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം ശനിയാഴ്ച

Written By Muhimmath News on Tuesday, 13 June 2017 | 11:23
























ബായാര്‍: വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം ജൂണ്‍ 17 ന് നടക്കും. 

വിശുദ്ധ റമളാനില്‍ മലബാറില്‍ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ ഒന്നായ പ്രസ്തുത പരിപാടി പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമൂഹ നോമ്പുതുറയോടെ ആരംബിക്കും, തറാവീഹ്, തൗബ മജ്‌ലിസ് , പ്രാര്‍ത്ഥനാ സമ്മേളനം , സ്വലാത്ത് മജ്‌ലിസ്  , കൂട്ടപ്രാര്‍ത്ഥന , ഉല്‍ബോദനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. 

പ്രാര്‍ത്ഥനാ സമ്മേളനത്തിന് ബായാര്‍ മുജമ്മഅ് സാരഥി അസയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി നേതൃത്വം നല്‍കും. സമസ്ഥ കേന്ദ്ര മുശാവറ അംഗം  ശൈഖുനാ അബ്ബാസ് ഉസ്താദ് മഞ്ഞനാടിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷന്‍ ശൈഖുനാ താജുശരീഅ അലികുഞ്ഞി ഉസ്താദ് ശിറിയ പരിപാടി ഉല്‍ഘാനം ചെയ്യും. ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ സാദാത്തുക്കളും പണ്ടിതന്‍മാറും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

അസയ്യിദ് മുഹ്‌സിന്‍ സയ്ദലവിക്കോയ തങ്ങള്‍, അസയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ , അസ്സയ്യിദ് കെ പി എസ് തങ്ങള്‍ അര്‍ളട്ക്ക , അസ്സയ്യിദ് ബദ്‌റുദ്ധീന്‍ സഖാഫി ചിപ്പാര്‍ , അസ്സയ്യിദ് ജലാലുദ്ധീന്‍ സഖാഫി ആദൂര്‍ , ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി , ഹക്കീം മദനി കറോപാടി , അശ്രഫ് സഅദി മള്ളൂര്‍ , അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ , അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, സൂപ്പി മദനി കന്തല്‍ , ഉമര്‍ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂര്‍ , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍, സ്ദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഹസ്സന്‍ കുഞ്ഞി മള്ഹര്‍ , ഇബ്രാഹിം ഹാജി ഉപ്പള ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദ് എം പി, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുല്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല  തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved