Latest News :
Home » , , , » യുഎസിന്റെ ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശിയും

യുഎസിന്റെ ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശിയും

Written By Muhimmath News on Friday, 16 June 2017 | 11:39

മംഗളൂരു: യുഎസിന്റെ ആഗോള ഭീകരരുടെ പട്ടികയില്‍ കര്‍ണാടക സ്വദേശി ആര്‍മറിനെയും ചേര്‍ത്തു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും ഐഎസിലേക്ക് യുവാക്കളെ ചേര്‍ക്കുന്ന ഇന്ത്യന്‍ ഭൂഖണ്ഡത്തിലെ 'ചീഫ് റിക്രൂട്ടര്‍' ആയി അറിയപ്പെടുന്ന ആര്‍മറിനെതിരെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റാണ് നടപടിയെടുത്തത്.

ആര്‍മര്‍ കര്‍ണാടകയിലെ ബട്കല്‍ സ്വദേശിയാണ്. യൂസുഫ് അല്‍ ഹിന്ദ്, അന്‍ജാന്‍ ഭായ് എന്നീ പേരുകളിലാണ് ആര്‍മര്‍ അറിയപ്പെടുന്നത്. ആര്‍മര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ തകര്‍ച്ചയോടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകരായ റിയാസ്, ബട്കല്‍ എന്നറിയപ്പെടുന്ന ഇഖ്ബാല്‍ ഷഹ്ബന്ദരിയുടെയും കൂടെ പാക്കിസ്ഥാനിലേക്ക് കടന്നതായാണ് ഒടുവിലത്തെ വിവരം.

ആര്‍മറിന്റെ നേതൃത്വത്തിലുള്ള അന്‍സാറുല്‍ തൗഹീദ് ഫില്‍ ബിലാദ് അല്‍ ഹിന്ദ് പിന്നീട് ഐഎസുമായി ലയിക്കുകയായിരുന്നു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ മൂന്നു പേജുകളുള്ള തീവ്രവാദ കേസുകളാണ് ആര്‍മറിന്റെ പേരിലുള്ളത്.ആര്‍മറിന്റെ മാതാവും ഭാര്യയും സഹോദരനും ബട്കലിലാണുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved