Latest News :
Home » , » 'എന്റെ വീട് ബിജെപിയുടെ വീട്'; കോണ്‍ഗ്രസ്സ് നേതാക്കളടക്കമുള്ളവരുടെ വീടുകളില്‍ മുദ്രകുത്തി ബിജെപി

'എന്റെ വീട് ബിജെപിയുടെ വീട്'; കോണ്‍ഗ്രസ്സ് നേതാക്കളടക്കമുള്ളവരുടെ വീടുകളില്‍ മുദ്രകുത്തി ബിജെപി

Written By Muhimmath News on Friday, 23 June 2017 | 11:52

ഭോപ്പാല്‍: പാര്‍ട്ടി ഭേദമന്യേ മധ്യപ്രദേശില്‍ വീടുകളില്‍ കയറിയിറങ്ങി ചാപ്പകുത്തി ബിജെപിയുടെ അതിക്രമം. 'മേരാ ഖര്‍ ബാജ്പാ ഖര്‍' (എന്റെ വീട് ബിജെപിയുടെ വീട്) എന്നാണ് വീടിന്റെ ചുവരുകളില്‍ ബിജെപി മുദ്ര കുത്തുന്നത്. എതിര്‍ക്കാന്‍ വരുന്നവരെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും തള്ളിമാറ്റുകയാണ്. നഗരത്തിലെ ഏഴു നിയോജക മണ്ഡലങ്ങളില്‍ വീടുകളിലെല്ലാം ബി.ജെ.പി മുദ്ര ഇതിനകം പതിച്ചുകഴിഞ്ഞു.

പാര്‍ട്ടി അനുഭാവികള്‍ ബിജെപിയുടെ അതിക്രമത്തെ പോല്‍സാഹിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ എതിര്‍പ്പിനൊന്നും പലമുണ്ടായില്ല. എല്ലാ പാര്‍ട്ടിക്കാരെയും ബിജെപിക്കാരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

ഭോപ്പാല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഉപാധ്യക്ഷന്‍ പ്യാരേ ഖാന്റെ വീട്ടിലും ഇത്തരത്തില്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സംഭവസമയം, േേഅദ്ദഹം സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ അവര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ എതിര്‍ക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ നല്‍കിയ പ്രതികരണം. 

പിന്നാലെ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ശര്‍മയുടെ വീട്ടിലും ബിജെപിയുടെ മുദ്രകുത്തിയിട്ടുണ്ട്.
അതിക്രമിച്ചുകയറി വീടുകളില്‍ ചുവരെഴുത്തു നടത്തിയതിനും തങ്ങളുടെ പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചു രാഷ്ട്രീയം മാറ്റാന്‍ ശ്രമിച്ചതിനും കേസ് കൊടുക്കുമെന്ന് പി.സി.സി പ്രസിഡന്റ് പി.സി. ശര്‍മ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved