Latest News :
Home » » ഒമ്പത് മാസമായ കുഞ്ഞിനെ എറിഞ്ഞുകൊന്നു; അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

ഒമ്പത് മാസമായ കുഞ്ഞിനെ എറിഞ്ഞുകൊന്നു; അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

Written By Muhimmath News on Tuesday, 6 June 2017 | 11:23

ഗുര്‍ഗാം: ഹരിയാനയിലെ ഗുര്‍ഗാമില്‍ ഓട്ടോറിക്ഷയില്‍ യുവതി കൂട്ട മാനഭംഗത്തിനിരയായി. ഓട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തില്‍ മൂന്നു പേരാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ഒന്‍പത് മാസം പ്രായമായ പെണ്‍കുട്ടിയെ ഓട്ടോയില്‍ നിന്ന് പുറത്തേക്കെറിഞ്ഞ ശേഷമായിരുന്നു പീഡനം. 

കുട്ടി പിന്നീട് മരിച്ചു. കഴിഞ്ഞ മെയ് 29നായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് 23 കാരിയായ യുവതി പൊലിസില്‍ പരാതി നല്‍കിയത്.

29ന് രാത്രി ഭര്‍ത്താവുമായി വഴക്കിട്ട് യുവതി മാതാപിതാക്കളുടെ അടുത്തേക്ക് പോകാനായി ഓട്ടോ വിളിക്കുകയായിരുന്നു. ഈ സമയം ഓട്ടോയില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേരുണ്ടായിരുന്നു. കുട്ടി കരയാന്‍ തുടങ്ങിയതോടെയാണ് കുട്ടിയെ പുറത്തേക്കെറിഞ്ഞതെന്ന് യുവത് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

അജ്ഞാതരായ ആളുകള്‍ക്കെതിരേയാണ് പൊലിസ് കേസ് രജസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിലെ പ്രതികള്‍ ഒളിവിലാണ്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved