Latest News :
Home » » ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു

ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 14 June 2017 | 18:02



പടന്നക്കാട്: ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ആശുപത്രിയും, എന്‍.എസ്.എസ്.യൂണിറ്റ് പടന്നക്കാടും , ബ്ലഡ് ഡോണേഴ്‌സ് കേരളയും സംയുക്താഭിമുഖ്യത്തില്‍ പടന്നക്കാട് നെഹ്‌റു കോളേജില്‍ ലോക രക്തദാനദിനാചരണം നടന്നു. ജില്ലാതല പരിപാടി നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍. സുലൈഖ അദ്ധ്യക്ഷയായി. ജില്ല മെഡിക്കല്‍ ഓഫീസര്‍ എ.പി. ദിനേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.ജാഫര്‍ രക്തദാതാക്കളെ ആദരിച്ചു.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.വി. ജിഷ, ബ്ലഡ് ഡോണേഴ്‌സ് കേരള പ്രസിഡന്റ് സനല്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ പി.കെ. സംഗീത ക്ലാസ്സെടുത്തു. ജില്ല ആശുപത്ര സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ സ്വാഗതവും ജില്ല എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ സുജ.പി.എസ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved