Latest News :
Home » , , » ചൂരിയില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; യുവാവിന് കുത്തേറ്റു

ചൂരിയില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; യുവാവിന് കുത്തേറ്റു

Written By Muhimmath News on Tuesday, 20 June 2017 | 09:47
























കാസര്‍കോട്: ചൂരിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സാമൂഹ്യദ്രോഹികളുടെ അക്രമത്തില്‍ യുവാവിന് ഗുരുതര പരുക്ക്. കുത്തേറ്റ ചൂരി സ്വദേശി അല്‍ത്താഫ്(19)നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചൂരിയിലെ ഒരു ഫാസ്റ്റുഫുഡ് കടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന അല്‍ത്താഫിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹോട്ടലിലെ കത്തി ഉപയോഗിച്ചാണ് അല്‍ത്താഫിനെ കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവം കണ്ട് ഓടിക്കൂടിയവര്‍ അക്രമി സംഘത്തില്‍ പെട്ട സന്ദീപിനെ പിടികൂടി ആക്രമിച്ചു. 

സന്ദീപിനൊപ്പം അഞ്ചു പേര്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നതെങ്കിലും മൂന്ന് പേര്‍ അക്രമം നടത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സന്ദീപിന്റെ കൂടെയുണ്ടായിരുന്നവര്‍ അല്‍ത്താഫിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. സന്ദീപിനെ പരുക്കുകളോടെ ആശുപത്രില്‍ പ്രവേശിപ്പിച്ചു.

അല്‍ത്താഫിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് സന്ദീപും സംഘവും റോഡില്‍ നടന്നുപോവുകയായിരുന്ന രണ്ട് കുട്ടികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അക്രമികളെ കണ്ടെത്താനും, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved