കളക്ഷന്‍ റെക്കോര്‍ഡ് വീണ്ടും തിരുത്തി കൊച്ചി മെട്രോ; ആദ്യ ആഴ്ചയില്‍ 1.77 കോടി
കൊച്ചി: കളക്ഷന്‍ റെക്കോര്‍ഡ് വീണ്ടും തിരുത്തി കൊച്ചി മെട്രോ. ചെറിയ പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച മെട്രോ നേടിയത് 34 ലക്ഷം രൂപ. ഇതോടെ ആദ്യ ആഴ്ചത്തെ കളക്ഷനില്‍ ഇന്ത്യയിലെ മറ്റെല്ലാ മെട്രോകളെയും കൊച്ചി മെട്രോ മറികടന്നു. ഒരാഴ്ച കൊണ്ട് 1.77 കോടി രൂപയാണ് കൊച്ചി മെട്രോ നേടിയത്.
ആദ്യ ആഴ്ചയില്‍ കൊച്ചി മെട്രോ നേടിയ കളക്ഷന്‍ രാജ്യത്തെ മറ്റൊരു മെട്രോക്കും നേടാന്‍ സാധിച്ചിട്ടില്ല. 5.3 ലക്ഷം പേരാണ് കൊച്ചി മെട്രോയില്‍ ആദ്യ ആഴ്ചയില്‍ യാത്ര ചെയ്തത്. ഇന്നലെ 98,713 പേര് മെട്രോയില്‍ യാത്ര ചെയ്തു. ഇതില്‍ നിന്നായി 34,13,752 രൂപ കളക്ഷന്‍ നേടി.
Post a Comment