Latest News :
Home » » ഇടിമിന്നലില്‍ കത്തിനശിച്ച ഗവ. കോളേജ് കമ്പ്യൂട്ടര്‍ ലാബ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന്

ഇടിമിന്നലില്‍ കത്തിനശിച്ച ഗവ. കോളേജ് കമ്പ്യൂട്ടര്‍ ലാബ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന്

Written By Muhimmath News on Friday, 9 June 2017 | 11:23
























കാസര്‍കോട്: ഇടിമിന്നലില്‍ കത്തിനശിച്ച കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ കമ്പ്യൂട്ടര്‍ ലാബ് ഉടന്‍ പുനഃസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ വിദ്യാഭ്യാസ മന്ത്രി സി.രവിന്ദ്രനാഥിനോട് നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

ജൂണ്‍ 5നായിരുന്നു ഇടിമിന്നലില്‍ കാസര്‍കോട് ഗവ. കോളേജിലെ കമ്പ്യൂട്ടര്‍ ലാബ് കത്തി നശിച്ചിരുന്നു. 42 കമ്പ്യൂട്ടറുകള്‍, മൂന്ന് യുപിഎസ്, 3 എല്‍സിഡി പ്രോജക്ടര്‍, ജനറേറ്റര്‍, 26 കുഷ്യന്‍ കസേര, 26 മേശ, 5 പ്രിന്റര്‍, 27 മൈക്രോഫോണ്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. 
കഴിഞ്ഞ അക്കാദമിക് വര്‍ഷം ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നും രണ്ടും വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ ലാബ് പരീക്ഷ അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ ദുരന്തമാണ്ടായതെന്നും ഒരുമാസം കൊണ്ട് ലാബ് പുനഃസ്ഥാപിച്ചില്ലെങ്കില്‍ പരീക്ഷയ്ക്ക് മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തു. ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved