Latest News :
Home » » പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ സഹായം ചെയ്യുകയും ചെയ്ത മധ്യവയസ്‌കന് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും

പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ സഹായം ചെയ്യുകയും ചെയ്ത മധ്യവയസ്‌കന് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും

Written By Muhimmath News on Tuesday, 20 June 2017 | 12:33

കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മൂന്ന് സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ സഹായം ചെയ്യുകയും ചെയ്ത മധ്യവയസ്‌കന് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും കാസര്‍കോട് അഡീ. ജില്ലാ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 

തുംകൂര്‍ ഉളവൂര്‍ ഹൗസിലെ ഷെയ്ഖ് സിയാഉള്ള(38)യെയാണ് ശിക്ഷിച്ചത്. 2010നും 2016നും ഇടയില്‍ മംഗല്‍പാടിയിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ 18 കാരിയെ പീഡിപ്പിക്കുകയും മൂന്നുപേര്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്തുവെന്നാണ് കേസ്. 

ഇതിന് ഒത്താശ ചെയ്ത ജാസ്മിന്‍ എന്ന സ്ത്രീ ഉള്‍പ്പെടെ നാലുപേരെ പിടികിട്ടാനുണ്ട്. കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved