Latest News :
Home » , , » ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അരുണനെതിരായ നടപടി താക്കീതില്‍ ഒതുക്കിയേക്കും

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അരുണനെതിരായ നടപടി താക്കീതില്‍ ഒതുക്കിയേക്കും

Written By Muhimmath News on Saturday, 3 June 2017 | 12:18














തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുടയിലെ സിപിഎം എംഎല്‍എ കെയു അരുണനെതിരായ നടപടി താക്കീതില്‍ ഒതുക്കിയേക്കും. എംഎല്‍എയുടെ വിശദീകരണം തൃപ്തികരമെന്ന സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയതായാണ് സൂചന. ഇനി ജാഗ്രത പാലിക്കണമെന്ന് എംഎല്‍എക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി.

അരുണന്‍ ആര്‍എസ്എസ് പരിപാടിയില്‍ ങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് ശേഷം കൂടുതല്‍നടപടികളിലേക്ക് കടക്കുമെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് പുല്ലൂര്‍ഊരകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനത്തിലുമാണ് അരുണന്‍ പങ്കെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved