Latest News :
Home » , » എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് വര്‍ദ്ധന പ്രതിഷേധാര്‍ഹം: നവയുഗം സാംസ്‌കാരികവേദി

എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് വര്‍ദ്ധന പ്രതിഷേധാര്‍ഹം: നവയുഗം സാംസ്‌കാരികവേദി

Written By Muhimmath News on Thursday, 29 June 2017 | 10:18
























ദമ്മാം: കേരളസംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും കല്പിത സര്‍വകലാശാലയിലും എം.ബി.ബി.എസ്. പ്രവേശനത്തിന് എന്‍.ആര്‍.ഐ സീറ്റുകളിലെ വാര്‍ഷിക ഫീസ് 15 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി ഉയര്‍ത്തിയ, ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയുടെ ഉത്തരവില്‍, നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു.

വിദേശ മലയാളികളെ കറവപ്പശുക്കളായി കാണുന്ന സാമൂഹ്യമനഃസ്ഥിതിയുടെ നേര്‍ചിത്രമാണ്  എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് നിര്‍ദ്ദേശങ്ങള്‍ കാണിയ്ക്കുന്നത്. പണം കായ്ക്കുന്ന മരമല്ല വിദേശമലയാളികള്‍. വിദേശമലയാളികളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ്, ലക്ഷങ്ങള്‍ സമ്പാദിയ്ക്കുന്ന പണക്കാരായി ഉള്ളത്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെയോ വിദേശത്തെയോ ഏതു കോളേജിലും സീറ്റു വിലയ്ക്ക് വാങ്ങുക എന്നത് നിസ്സാരകാര്യമാകാം. എന്നാല്‍ ഭൂരിഭാഗം വിദേശമലയാളികളും, സ്വന്തം കുടുംബത്തിന്റെ ജീവിതം ഒരു കരയ്‌ക്കെത്തിയ്ക്കാന്‍ ചോര നീരാക്കി ജോലി ചെയ്യുന്ന സാധാരണക്കാരാണ്. അവരുടെ കുട്ടികള്‍ക്ക് എന്‍.ആര്‍.ഐ സംവരണം എന്ന നിലയില്‍ മിതമായ ഫീസില്‍ സീറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിയ്‌ക്കേണ്ടതെന്നും വിദേശ മലയാളികളെ  ചൂഷണം ചെയ്യാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കുന്ന ഇത്തരം ഫീസ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ, പ്രവാസി സംഘടനകളും, പ്രവാസി സമൂഹവും ഒറ്റക്കെട്ടായി പ്രതികരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved