Latest News :
Home » , » തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അഴുകിയ നിലയില്‍

തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അഴുകിയ നിലയില്‍

Written By Muhimmath News on Saturday, 17 June 2017 | 10:34

വിദ്യാനഗര്‍: തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി സണ്ണി തോമസിന്റെ (48) മൃതദേഹമാണ് നായന്മാര്‍മൂല ടൗണിലെ അടച്ചിട്ട ക്വാര്‍ട്ടേഴ്‌സ് മുറിക്കുള്ളില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.

മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രിയോടെ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അടച്ചിട്ട വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് തോമസിനെ മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം എങ്ങനെയാണെന്നത് സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ചാല സ്വദേശി അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാര്‍ട്ടേഴ്‌സ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved