Latest News :
Home » , » അബുദാബിയിലെ താമസ സ്ഥലത്തു തളര്‍ന്നു വീണു മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അബുദാബിയിലെ താമസ സ്ഥലത്തു തളര്‍ന്നു വീണു മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Written By Muhimmath News on Saturday, 3 June 2017 | 10:11

നീലേശ്വരം: അബുദാബിയിലെ താമസ സ്ഥലത്തു തള്ര!ന്നു വീണു മരിച്ച നീലേശ്വരം പുതുക്കൈ സ്വദേശിയുടെ മൃതദേഹം  ഇന്നു നാട്ടിലെത്തിക്കും. പിലിക്കോട്ടെ  അച്ചംവീട്ടില്‍ തമ്പായിയുടെ മകന്‍ പുതുക്കൈയിലെ  എ.വി.ഭാസ്‌കരനാണു (54) അബുദാബിയില്‍ മരിച്ചത്. 

അബുദാബിയിലെ ബനിയാസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി മാനേജരായിരുന്നു. ഭാര്യ: വി.ഗീത. മക്കള്‍: ഷനൂബ് (ഐടി മാര്‍ട്ട് കംപ്യൂട്ടര്‍ ഷോപ്, കാസര്‍കോട്), ഡോ.സ്വാതി ഭാസ്‌കര്‍. മരുമകന്‍: വിശാഖ് കരിവെള്ളൂര്‍ പെരളം (ഇന്ത്യന്‍ നേവി). സഹോദരങ്ങള്‍: മോഹനന്‍,കൃഷ്ണന്‍ (ബിഎസ്എന്‍എല്‍,നീലേശ്വരം), , അനിത. 

ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി  പുതുക്കൈയിലെ വീട്ടിലും പിലിക്കോട്ടെ തറവാട് വീട്ടിലും കൊണ്ടുവരും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved