Latest News :
Home » , , » ബൈക്ക് യാത്രികരെ ഇടിച്ചു കൊലപ്പെടുത്തിയശേഷം നിര്‍ത്താതെപോയ ലോറിഡ്രൈവര്‍ അറസ്റ്റില്‍ driver

ബൈക്ക് യാത്രികരെ ഇടിച്ചു കൊലപ്പെടുത്തിയശേഷം നിര്‍ത്താതെപോയ ലോറിഡ്രൈവര്‍ അറസ്റ്റില്‍ driver

Written By Muhimmath News on Saturday, 10 June 2017 | 10:41

മംഗളൂരു: ബൈക്ക് യാത്രക്കാരെ ഇടിച്ചുകൊലപ്പെടുത്തിയശേഷം നിര്‍ത്താതെപോയ ലോറി ദിവസങ്ങള്‍ക്കുശേഷം പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റുചെയ്തു.

പൂത്തൂര്‍ നെക്കിലാഡി സ്വദേശി ഗോപാലകൃഷ്ണയാണ് (29) അറസ്റ്റിലായത്. പജീര്‍ സ്വദേശികളായ റോക്കി ഡിസൂസയുടെ മകന്‍ റൊണാള്‍ഡും (29) സെബാസ്റ്റ്യന്‍ ഡിസൂസയുടെ മകന്‍ ജാക്‌സണും (21) ആണ് അപകടത്തില്‍ മരിച്ചത്.

കേരള രജിസ്‌ട്രേഷനുള്ള കെ.എല്‍. 40 ഡി 6678 എന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കാണ് ഇവരെ ഇടിച്ചുവിഴ്ത്തിയത്. മേയ് 29ന് രാത്രി പമ്പ്വെല്ലിലാണ് അപകടമുണ്ടയത്. തെറ്റായ വശത്തുകൂടി കടന്നുവന്ന ലോറി ബൈക്കില്‍ യാത്രചെയ്തിരുന്ന ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.

റോണാള്‍ഡാണ് ബൈക്ക് ഓടിച്ചിരുന്നത്. നിര്‍ത്താതെ പോയ ലോറിക്കായുള്ള അന്വേഷണത്തിനിടെ തലപ്പാടിയിലെയും സുറത്ത്കല്ലിലെയും ടോള്‍ഗേറ്റുകളിലെ സി.സി.ടി.വി. ക്യാമറദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയില്‍നിന്ന് ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവറെ റിമാന്‍ഡു ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved