Latest News :
Home » , » ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Monday, 19 June 2017 | 10:36

പട്ടാമ്പി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരക്കാട് താഴത്തേതില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബഷീര്‍ (31)ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പനി മൂര്‍ഛിച്ചതേടെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഹസീന. മകന്‍: ഇന്‍സാഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാരക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. റെഡിമെയ്ഡ് വസ്ത്രവ്യാപാരിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved