Latest News :
Home » , , » ജില്ല എസ്.വൈ.എസ് സ്വഫ്‌വ യൂത്ത് പരേഡ് ശനിയാഴ്ച: രജിസ്‌ട്രേഷനും പഠന സംഗമവും 2.30ന്

ജില്ല എസ്.വൈ.എസ് സ്വഫ്‌വ യൂത്ത് പരേഡ് ശനിയാഴ്ച: രജിസ്‌ട്രേഷനും പഠന സംഗമവും 2.30ന്

Written By Muhimmath News on Friday, 30 June 2017 | 20:45



കാസര്‍കോട്: എസ് വൈ എസ് സ്വഫ്‌വ യൂത്ത് പരേഡ് ശനിയാഴ്ച വൈകിട്ട് 4 ന് കാസര്‍കോട്് നഗരത്തില്‍ നടക്കും. 12 സോണുകളില്‍ നിന്ന് പ്രത്യേകം തെരെഞ്ഞെടുത്ത പ്രവര്‍ത്തന സജ്ജരായ 700 അംഗ സ്വഫ്‌വ ടീം പരേഡില്‍ അണി നിരക്കും.

ഉച്ചക്ക് 2.30 ന് ജില്ലാ സുന്നി സെന്ററില്‍ രജിസ്േ്രതഷനും, ജില്ലാ സംഗമവും പുനരര്‍പ്പണ പ്രതിജ്ഞയും നടക്കും. മുഹമ്മദലി സഖാഫി വള്ളിയാട് ക്ലാസ്സെടുക്കും.

വൈകിട്ട് നാലിന് സുന്നി സെന്റര്‍ പരിസരത്തു നിന്ന് പരേഡ് തുടങ്ങും. നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്തു സമാപിക്കും.

അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് വൈ എസ് രൂപം കൊടുത്ത 25,000 സന്നദ്ധ സേവക പ്രവര്‍ത്തകവ്യൂഹമായ സ്വഫ്‌വ ഇതിനകം സേവന രംഗത്ത് വേറിട്ട നീക്കവുമായി ശ്രദ്ധേയമായിട്ടുണ്ട്. സോണ്‍ തലങ്ങളില്‍ നടന്ന യൂത്ത് അസംബ്ലികളുടെ സമാപനമായാണ് ജില്ലാ പരേഡ് നടക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഫ്‌ളാഗ് ഓഫ് ചെയ്യും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.

പരേഡിന്റെ മുന്‍ നിരയില്‍ എസ് വൈ എസ് ജില്ലാ സാരഥികള്‍ അണി നിരക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സ്വഫ്‌വ ജില്ലാ ചീഫ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജില്ലാ കണ്‍വീനര്‍ അശ്‌റഫ് കരിപ്പോടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വിവിധ സുന്നി സംഘടനകളെ പ്രതിനിധീകരിച്ച് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസിലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സാഅദി ആരിക്കാടി തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved