Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » സ്വന്തം ജീവിതത്തെ സേവനത്തിന് സമര്‍പ്പിച്ച മനുഷ്യസ്‌നേഹിയാണ് അഷ്‌റഫ് താമരശ്ശേരി -യഹ്‌യ തളങ്കര

സ്വന്തം ജീവിതത്തെ സേവനത്തിന് സമര്‍പ്പിച്ച മനുഷ്യസ്‌നേഹിയാണ് അഷ്‌റഫ് താമരശ്ശേരി -യഹ്‌യ തളങ്കര

Written By Muhimmath News on Thursday, 29 June 2017 | 10:03
ദുബായ്: മനുഷ്യ മനസ്സുകളില്‍ വിദ്വോഷവും പരസ്പരം വൈര്യവും അക്രമവാസനയും ജനിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുന്ന വര്‍ത്തമാന ചിത്രങ്ങള്‍ക്കൊരപരാധമായി മനുഷ്യ സ്‌നേഹം കൊണ്ട് മാത്രം പരേതര്‍ക്കായ് ജീവിതം നീക്കിവെച്ച ഒരു ജന്‍മം, അതു അഷറഫ് താമരശ്ശേരിയാണെന്നും ഇദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം അളക്കാനുള്ള അളവു കോലുകള്‍ ലോകവസാനംവരേയും കണ്ടുപിടിക്കാനാവാത്തതാണെന്നും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും യു എ ഇ കെ എം സി സി യുടെ ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു

ദുബായ് കെ എം സി കാസറകോട് കമ്മിറ്റിസംഘടിപ്പിച്ച പരിവാടിയില്‍  വിശിഷ്ടാതിഥിയായ് പങ്കെടുത്ത പ്രവാസ്ഭാരതി അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അഷറഫ് താമരശ്ശേരിക്ക് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം   സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യനെ പച്ചയ്ക്ക് ചുട്ടുകൊല്ലുകയും പച്ചമാംസത്തിലേക്ക് കഠാര കുത്തിയിറക്കുകയും പ്രതികരിക്കേണ്ട പൊതു സമൂഹം മൗനിയായി നിലകൊള്ളുകയും ചെയ്യുന്ന ഈ കലുഷിത കാലത്ത് യു എ ഇ യില്‍ മരണപ്പെടുന്ന ആളുകളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിയാക്കാന്‍ ഓടി നടക്കുകയും ജാതിയോ മതമോ ദേശഭാഷയോ നോക്കാതെ പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പരേതര്‍ക്കൊരാളായ് ജീവിക്കുന്ന അഷറഫ് താമരശ്ശേരി ഒരത്ഭുതം തന്നേയാണ്. 

യു എ ഇ ലെ പ്രവാസകൂട്ടായ്മകളിലെ ഒരോ പ്രവര്‍ത്തകനും മനഃപാഠമുള്ള നംബര്‍ അഷറഫ് താമരശ്ശേരിയുടെ സെല്‍ഫോണ്‍  നംബരുകളാണ്. ഏതു പാതിരാത്രിക്കും വിളിക്കുത്തരം നല്‍കി വേണ്ടത് ചെയ്യാന്‍ ഓടിയെത്തുന്ന അഷറഫ് താമരശ്ശേരിയെ ആദരിക്കാന്‍ മുന്നോട്ട് വന്ന കാസറകോട് മണ്ഡലം കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിക്കുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതെ വഹിച്ചു ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അന്‍ര് നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ,ഇന്‍കാസ് ദുബായ് സ്‌റ്റേറ്റ് പ്രസിഡന്റ എന്‍ ആര്‍ മാഹിന്‍ , മാധ്യമ  പ്രവര്‍ത്തകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍  രമേശ് പയ്യന്നൂര്‍, 
പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് 
അഷ്‌റഫ് താമരശ്ശേരി,  കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാര്‍ തോട്ടുംഭാഗം, സെക്രട്ടറി ഓ കെ ഇബ്രാഹിം, യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ അഷ്‌റഫ് എടനീര്‍, യു എ ഇ എസ് കെ എസ് എസ് എഫ് വൈസ്   പ്രസിഡന്റ  ഖലീലുറഹ്മാന്‍ കാഷിഫി, സുന്നി സെന്റര്‍ പ്രതിനിധി അബ്ദുല്‍ കാദര്‍ അസ്ഹദി,  .ജില്ലാ കെ എം സി സി പ്രസിഡന്റ ഹംസ തോട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി,  കെ പി കെ തങ്ങള്‍, നിസാം  കൊല്ലം സഹീര്‍ കൊല്ലം,പി വി നാസര്‍, സി എച് നൂറുദ്ദീന്‍ ഹനീഫ് ടി ആര്‍ ,നൗഷാദ് കന്യപ്പാടി, അയ്യൂബ് ഉറുമി, മുനീര്‍ ബന്ദാഡ്, യൂസുഫ് മുക്കൂട്, എ ജി എ റഹ്മാന്‍ , സലിം ചെരങ്ങായി ,ഇ ബി അഹ്മദ് ,ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ,സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved