Latest News :
Home » , , , » എഞ്ചിനീയറിംഗ്; കോഴിക്കോട് സ്വദേശി ഷഫീല്‍ മഹീന് ഒന്നാം റാങ്ക്

എഞ്ചിനീയറിംഗ്; കോഴിക്കോട് സ്വദേശി ഷഫീല്‍ മഹീന് ഒന്നാം റാങ്ക്

Written By Muhimmath News on Tuesday, 20 June 2017 | 11:53

തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് സ്വദേശി ഷാഫില്‍ മാഹീനാണ് ഒന്നാം റാങ്ക്. ഐ.ഐ.ടി, സയന്‍സ് പഠന സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡില്‍ ഷാഫില്‍ മാഹീന്‍ അഖിലേന്ത്യതലത്തില്‍ നാലാം റാങ്കും ദക്ഷിണേന്ത്യയില്‍ ഒന്നാംറാങ്കും നേടിയിരുന്നു.

രണ്ടാം റാങ്ക് കോട്ടയം സ്വദേശി വേദാന്ത് പ്രകാശ്, മൂന്നാം റാങ്ക് കോട്ടയം സ്വദേശി അഭിലാഷ് ഖാര്‍, നാലാം റാങ്ക് കോട്ടയം സ്വദേശി ആനന്ദ് ജോര്‍ജ്, അഞ്ചാം റാങ്ക് കോഴിക്കോട് സ്വദേശി നന്ദഗോപാല്‍ എന്നിവര്‍ കരസ്ഥമാക്കി. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികളാണ് സ്വന്തമാക്കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved