കുവൈത്ത്: പരിശുദ്ധ റമദാന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി മനുഷ്യ കുലത്തിനു തന്നെ മാതൃകയാകുന്ന ജീവിത രീതിയാണ് വിശ്വാസികള്‍ പിന്തുടരേണ്ടതെന്ന് ഫഹദ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
ഫഹാഹില്‍ തക്കാര ഓഡിറ്റോറിയത്തില്‍ ഫഹാഹില്‍ ബ്രദേഴ്സ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നില്‍ റമദാന് സന്ദേശം എന്ന വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാന് വിട പറയാന്‍ നില്‍ക്കെ കൂടുതല്‍ ഭയഭക്തിയോടും ആദര്‍ശ ശുദ്ധിയോടും കൂടി റമദാനെ പുണരാന്‍ വിശ്വാസികള്‍ തയ്യാറാകണം പ്രവൃത്തിയിലും സംസാരത്തിലും മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. ജീവിത ശൈലിയിലെ കൃത്യനിഷ്ഠകളും അച്ചടക്കവും കൈവിടാതെ ഖുര്‍ആന്‍ പാരായണങ്ങളും ദാനധര്‍മ്മങ്ങളും ഇബാദത്തുകളും പരസ്പര സഹായങ്ങളും വര്‍ധിപ്പിച്ച് ഇഹത്തിലും പരത്തിലും നേട്ടങ്ങള്‍ കൊയ്തെടുക്കാനുള്ള അവസരമായി പുണ്യ റമദാനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഫഹാഹില്‍ ബ്രദേഴ്സ് പ്രസിണ്ടന്റ് എസ്.വി.സഫറുള്ള അധ്യക്ഷത വഹിച്ചു.ടി.വി.സിദ്ദീഖ് സ്വാഗതവും ക്യൂ സെവന് മെബൈല്‍ ഉടമ ഹവാസ് അബ്ബാസ് (ഫഹാഹില്‍ ബ്രദേഴ്സ് മുഖ്യ സ്പോണ്സര് ) എന്നിവര്‍ സംസാരിച്ചു. ഝ7 മനേജിംങ്ങ് പാട്ട്ണര്‍ ഷിഹാബ് പങ്കെടുത്തു.
Post a Comment