Latest News :
Home » , , » യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടും നോട്ടടിയന്ത്രവും പിടികൂടി

യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടും നോട്ടടിയന്ത്രവും പിടികൂടി

Written By Muhimmath News on Friday, 23 June 2017 | 11:20

തൃശൂര്‍: മതിലകത്ത് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെടുത്തു. യുമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്ത്. 

രാകേഷ് പലിശക്ക് പണം കൊടുക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. തുടര്‍ന്നു വീട്ടില്‍ കള്ളനോട്ടടിക്കുന്നിതനുള്ള വിപുലമായ സൗകര്യങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്നും ഒന്നരലക്ഷത്തിലധികം രൂപയുടെ വ്യാജകറന്‍സികളും പിടിച്ചെടുത്തു. 2000ന്റെ അമ്പത് നോട്ടുകളും 500ന്റെ പത്ത് നോട്ടുകളുമാണ് പിടിച്ചെടുത്തത്. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കു പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്.

രാകേഷിനെ കസ്റ്റഡിയിലെടുത്ത ശേഷവും വീട്ടില്‍ പരിശോധന തുടര്‍ന്നു. ഇരിങ്ങാലക്കുട എസിപി: കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ മതിലകം പൊലീസാണ് പരിശോധന നടത്തിയത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved