Latest News :
Home » , , » ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല; സഹോദരന്റെ ഹരജി തള്ളി

ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല; സഹോദരന്റെ ഹരജി തള്ളി

Written By Muhimmath News on Thursday, 15 June 2017 | 12:03

കൊച്ചി: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ തുടരന്വേഷണമില്ലെന്ന് കൊച്ചി സിബിഐ കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. 

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമാവശ്യപ്പെട്ട് സഹോദരന്‍ ഹരജി നല്‍കിയത്. എന്നാല്‍,പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി നല്‍കുന്ന കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

സിബിഐയുടെ കണ്ടെത്തലും കുറ്റസമ്മത മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടികാട്ടി.
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സുബീഷ് മൊഴി നല്‍കുന്ന ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐ തയ്യാറാകണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved