Latest News :
Home » » പകര്‍ച്ചപ്പനി: 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

പകര്‍ച്ചപ്പനി: 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

Written By Muhimmath News on Wednesday, 21 June 2017 | 12:44

കാസര്‍കോട്: വ്യാപകമായി  പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആരോഗ്യകേരളം പ്രോഗ്രാം ഓഫീസില്‍  24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 

പകര്‍ച്ചപനി സംബന്ധമായ സംശയനിവാരണങ്ങള്‍, രോഗപ്രതിരോധ നടപടികള്‍, മുന്‍കരുതലുകള്‍, സമീപ ആശുപത്രികളില്‍ ലഭിക്കുന്ന സേവനങ്ങള്‍ കൂടാതെ  പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരാതികളും കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം. 

 ബന്ധപ്പെടേണ്ട നമ്പര്‍ 04672 209466, 8592002099.  ഇതു കൂടാതെ 24 മണിക്കൂര്‍ ടോള്‍ഫ്രീ സേവനമായ  ദിശയുടെ  0471 2552056 എന്ന സൗകര്യവും ഉണ്ടായിരിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved