Latest News :
Home » , , » ഇന്ധനവില മാറ്റം പ്രതിദിനം: പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി അടച്ചിടും

ഇന്ധനവില മാറ്റം പ്രതിദിനം: പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി അടച്ചിടും

Written By Muhimmath News on Tuesday, 13 June 2017 | 12:44

കൊച്ചി: പെട്രോള്‍,ഡീസല്‍ വില ഒരോ ദിവസവും പുതുക്കി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ പമ്പുടമകള്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. 

ജൂണ്‍ 16നാണ് സൂചന പണിമുടക്ക്. പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാതെയും വില്‍ക്കാതെയും പമ്പുകള്‍ അന്നേ ദിവസം അടച്ചിടും. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സൂചനാ പണിമുടക്ക്.

എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരേപോലെ സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് പമ്പുടമകളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. പുതുക്കില വില ലഭിക്കാന്‍ എല്ലാദിവസവും രാവിലെ വരെ കാത്തിരിക്കേണ്ടതായും വരുമെന്നും ഇത് ഉപഭോക്താക്കളുമായി തര്‍ക്കത്തിന് ഇടയാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved