Latest News :
Home » , » കുമ്പള നഗര പാതയില്‍ മാലിന്യം കുന്നുകൂടി; ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍

കുമ്പള നഗര പാതയില്‍ മാലിന്യം കുന്നുകൂടി; ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍

Written By Muhimmath News on Monday, 19 June 2017 | 17:23



കുമ്പള: കുമ്പളയില്‍ നഗര പാതയില്‍ മാലിന്യം കുന്നുകൂടിയിരിക്കുന്നു. ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ വിഷമിക്കുകയാണ്. ഈ മേഖലയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്തതിനാല്‍ ജലത്തിന്റെ ഒഴുക്ക് നിലച്ച് ദുര്‍ഗന്ധം വമിക്കുകയാണ്. മാലിന്യം റോഡിലേക്ക് നീളുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് സ്‌കൂള്‍ കുട്ടികളാണ് അതിലൂടെ സഞ്ചരിക്കുന്നത്. കേരള സര്‍ക്കാര്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുന്ന ഈ സാഹചര്യത്തില്‍, പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്ത ബോധമില്ലായ്മയും കാരണം വിഷമം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്.

തൊട്ടടുത്തുള്ള വ്യാപാര കേന്ദ്രങ്ങളില്‍ നിന്നാണ് മാലിന്യങ്ങളധികവും നിക്ഷേപിക്കുന്നത്. ചില ഹോട്ടലുകളില്‍ നിന്നും ഗാര്‍ബേജ് മാലിന്യങ്ങള്‍ വരെ റോഡിലേക്ക് ഒഴിച്ച് വിടുന്നതും നഗരത്തില്‍ നിത്യ കാഴ്ചയാണ്. നിരവധി രോഗങ്ങളാണ് ഇവിടെ പടര്‍ന്നു പിടിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല എന്നത് തന്നെ പഞ്ചായത്തിന്റെ അനാസ്ഥ വിളിച്ചോതുന്നു. മഴക്കാലം ആരംഭിച്ചതോടെ നിരവധി പകര്‍ച്ചവ്യാധികള്‍ പടരുന്നത് കൊണ്ട് തന്നെ ഓരോ വാര്‍ഡും കേന്ദ്രീകരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് അധികൃതര്‍ മുന്നോട്ടു പോകണമെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് ആവശ്യപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved