Latest News :
Home » » ജനറല്‍ മെഡിസിന്‍ സര്‍വ്വകലാശാല പരീക്ഷയില്‍ ചെര്‍ക്കളയിലെ യുവ ഡോക്ടര്‍ക്ക് മികച്ച വിജയം

ജനറല്‍ മെഡിസിന്‍ സര്‍വ്വകലാശാല പരീക്ഷയില്‍ ചെര്‍ക്കളയിലെ യുവ ഡോക്ടര്‍ക്ക് മികച്ച വിജയം

Written By Muhimmath News on Wednesday, 21 June 2017 | 12:16

കാസര്‍കോട്: മംഗലാപുരം യേനെപോയ സര്‍വ്വകലാശാലയുടെ എം.ഡി ജനറല്‍ മെഡിസില്‍ പരീക്ഷയില്‍ ചെര്‍ക്കള സ്വദേശി ഡോ.മൊയ്തീല്‍ ജാസിര്‍ അലി സി.എക്ക് മികവാര്‍ന്ന വിജയം. 

സര്‍വ്വകലാശാല പ്രക്ടിക്കല്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനവും തിയറി പരീക്ഷയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 2010 ല്‍ എം.ബി.ബി.എസ് പൂര്‍ത്തീകരിച്ച ഡോ.മൊയ്തീല്‍ ജാസിര്‍ അലി ബദിയടുക്ക ഗവണ്‍മെന്റ് സി.എച്ച്.സിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പൊതുമരാമത്ത് കരാറുകാരന്‍ സി.എം. അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും കെ.കെ.സൈനബയുടെയും മകനാണ്. യേനെപോയ മെഡിക്കല്‍ കോളേജില്‍ പ്രക്ടീസ് ചെയ്യുന്ന ഡോ. ഷഹ്‌സാദി ഷംസുദ്ധീന്‍ പാലക്കിയാണ് ഭാര്യ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved