Latest News :
Home » » സൗഹൃദം നടിച്ചെത്തിയ യുവതികള്‍ വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി

സൗഹൃദം നടിച്ചെത്തിയ യുവതികള്‍ വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി

Written By Muhimmath News on Thursday, 8 June 2017 | 12:52

ചെര്‍ക്കള: സൗഹൃദം നടിച്ചെത്തിയ യുവതികള്‍ വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി.  ചെങ്കള നാലാംമൈലിലെ സി.എ. അബ്ദുല്‍ അസീസിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. 

കഴിഞ്ഞെ മേയ് 22ന് ഇയാളുടെ ഭാര്യയുമായി സൗഹൃദം നടിച്ച് വീട്ടിലെത്തിയ രണ്ട് യുവതികള്‍ കിടപ്പുമുറിയില്‍ നിന്ന് ഏഴ് പവന്റെ അരഞ്ഞാണവും രണ്ട് പവന്റെ വളയുമാണ് മോഷ്ടിച്ചത്. സംഭവത്തില്‍ അസ്രീഫ(25), ഹബീബ(24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved