Latest News :
Home » , , » ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി

ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി

Written By Muhimmath News on Friday, 16 June 2017 | 10:33

ഗോവ: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സാധ്വി സരസ്വതി. ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം ശേഖരിക്കാനും ഗോവയില്‍ നടക്കുന്ന മഹാസംഗമത്തി സാധ്വി സരസ്വതി ആഹ്വാനം ചെയ്തു. 

അഹിന്ദുക്കള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തതല്ല, ഹിന്ദുക്കള്‍ ഹിന്ദു ആവാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മതേതര വാദികളുടെ പിടിയിലാണ് അവര്‍. ഈ മതേതരവാദികളെയാണ് ആദ്യം ആക്രമിക്കേണ്ടത്. ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും അവര്‍ പറഞ്ഞു.

സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് എന്ന് ഗോവ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ഗീരിഷ് ചോദാന്കര്‍ ആവശ്യപ്പെട്ടു. പ്രസ്താവന വിദ്വേഷം പരത്തുന്നതാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved