Latest News :
Home » , , » ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചു

ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചു

Written By Muhimmath News on Monday, 5 June 2017 | 11:49

ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. 

ഖത്തര്‍ പൗരന്‍മാര്‍ക്ക് സൗദി വിടാന്‍ പതിനാല് ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഖത്തറിലേക്കുള്ള എല്ലാ ഗതാഗതവും സൗദി വിച്ഛേദിച്ചു. അതേസമയം ഉംറ തീര്‍ഥാടനത്തിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈജിപ്തും സൗദിയുടെ പാത സ്വീകരിച്ച് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഒരുങ്ങുകയാണ്. അതിര്‍ത്തികള്‍ അടച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നര പതിറ്റാണ്ടുകളായി തുടരുന്ന ബന്ധം ഇപ്പോള്‍ അവസാനിപ്പിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved