Latest News :
Home » , » ഔഖാഫ് അതിഥിയായി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ദുബൈയിലെത്തും

ഔഖാഫ് അതിഥിയായി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ദുബൈയിലെത്തും

Written By Muhimmath News on Thursday, 1 June 2017 | 13:08

ദുബൈ: ഔഖാഫ് അതിഥിയായി മര്‍കസ് വൈസ് ചാന്‍സലറും ബഹുഭാഷാ പണ്ഡിതനുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ദുബൈയിലെത്തും. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് റമസാന്‍ അതിഥിയായാണ് അദ്ദേഹം ദുബൈയിലെത്തുന്നത്. 

ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് റമസാന്‍ ഗാതറിംഗ് പരിപാടികള്‍ക്ക് 10 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരാണ് പ്രഭാഷണത്തിനെത്തുക. ഹുസൈന്‍ സഖാഫി ജൂണ്‍ രണ്ടിന് രാത്രി 10ന് റാശിദിയ്യ ബിന്‍ സൗഗത്തിന് സമീപം വലിയ പള്ളിയില്‍ പ്രഭാഷണം നടത്തും. തീവ്രവാദത്തിനെതിരെ ഇസ്ലാം എന്നതാണ് പ്രഭാഷണ വിഷയം.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങള്‍ എത്തിച്ചേരും. ബഹുഭാഷാ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, അന്താരാഷ്ട്ര ഇസ്ലാമിക പ്രബോധകന്‍, ജാമിഅ മര്‍കസ് വൈസ് ചാന്‍സലര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എന്നീ മേഖലകളിലും മത സാമൂഹിക സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ് അദ്ദേഹം. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved