Latest News :
Home » , , » ഖത്തറുമായി 77070 കോടിയുടെ ആയുധ കരാറില്‍ യു.എസ് ഒപ്പുവെച്ചു

ഖത്തറുമായി 77070 കോടിയുടെ ആയുധ കരാറില്‍ യു.എസ് ഒപ്പുവെച്ചു

Written By Muhimmath News on Friday, 16 June 2017 | 10:38

വാഷിങ്ടണ്‍: സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോള്‍ ആഹ്ലാദത്തോടെയാണ് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. തന്റെ സൗദി സന്ദര്‍ശനത്തിന് ഫലം കാണുന്നുവെന്നും ഭീകരവാദത്തിനെതിരായ സൗദിയുടെ നിലപാടിനെ പിന്തുണക്കുന്നു എന്നുമൊക്കെയായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. 

എന്നാല്‍, ട്രംപിന്റേത് വെറും വ്യക്തിപരമായ അഭിപ്രായ പ്രകടനമായിരുന്നുവെന്ന് തെളിയിക്കുകയാണ് ഖത്തറുമായുള്ള ഭീമന്‍ യുദ്ധ വിമാന കരാറിലൂടെ അമേരിക്ക. 12 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്.

എഫ് 15 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളാണ് ഖത്തര്‍ യു.എസ്സില്‍ നിന്ന് വാങ്ങുന്നത്. 15 ജെറ്റുകള്‍ക്കുള്ള പ്രാഥമിക തുകയാണ് 1200 കോടി ബില്യണ്‍ അഥവാ 77,070 കോടി രൂപ. വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് അല്‍ അത്തിയയും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാര്‍ ഒപ്പിട്ടത്. ഖത്തര്‍ ന്യൂസ് ഏജന്‍സി ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടു. അറബ് മേഖലയില്‍ ഉരുത്തിരിഞ്ഞ പുതിയ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള യു.എസ് ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാര്‍ എന്ന് സൂചനയുണ്ട്.

യു.എസ്സുമായുള്ള പ്രതിരോധ, നയതന്ത്ര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണ് കരാറെന്നും അമേരിക്കയ്‌ക്കൊപ്പമുള്ള സംയുക്ത സൈനിക സംരംഭങ്ങള്‍ തുടരുമെന്നും ഖാലിദ് അല്‍ അത്തിയ പറഞ്ഞു. സൗദിയുമായി 110 ബില്യണ്‍ ഡോളറിന്റെ ഭീമന്‍ ആയുധ കരാറില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച് ആഴ്ചകള്‍ക്കകമാണ് ഖത്തറുമായുള്ള കരാര്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved