Latest News :
Home » , , , , , » സഊദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് കണ്ണൂര്‍ സ്വദേശിനി മരിച്ചു

സഊദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് കണ്ണൂര്‍ സ്വദേശിനി മരിച്ചു

Written By Muhimmath News on Saturday, 24 June 2017 | 10:18
























റിയാദ്: സഊദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ സ്വദേശിനി സംറീന്‍ സഹേഷാണ് (36) വ്യാഴാഴ്ച അര്‍ധരാത്രി മരണപ്പെട്ടത്. ഉറുമ്പു കടി അലര്‍ജിയുണ്ടായിരുന്ന യുവതിയെ രാത്രി വീടിനു പുറത്തുവെച്ച് ഉറുമ്പു കടിക്കുകയായിരുന്നു. 

ശ്വാസ തടസ്സമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉബൈദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.

കണ്ണൂര്‍ താണ പോസ്‌റ്റോഫീസിനു സമീപം 'സറീനി'ല്‍ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യയാണ്. രണ്ടു മക്കളുടെ മാതാവായ ഇവര്‍ കണ്ണൂര്‍ മടക്കര സ്വദേശിനിയാണ്. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി റിയാദില്‍ താമസിച്ചു വരികയായിരുന്നു. അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സംറീന്റെ മകന്‍ സഹല്‍ ഈയിടെ റിയാദ് ബാഴ്‌സലോണ അക്കാദമിയുടെ അണ്ടര്‍11 ടീമിന്റെ ഭാഗമായി സ്‌പെയിനില്‍ ബാഴ്‌സലോണയുടെ ഗ്രൗണ്ടായ നൗകാമ്പില്‍ ടൂര്‍ണമെന്റ് കളിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സഹലിനെ കൂടാതെ ഷറീന്‍ എന്ന മകളുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved