Latest News :
Home » , , » സഊദിയിലെ റാബിഗില്‍ വാഹനാപകടം: ഒന്‍പതു പേര്‍ മരിച്ചു

സഊദിയിലെ റാബിഗില്‍ വാഹനാപകടം: ഒന്‍പതു പേര്‍ മരിച്ചു

Written By Muhimmath News on Wednesday, 28 June 2017 | 12:55

റിയാദ്: ജിദ്ദയില്‍ റാബിഗിനടുത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അല്‍ജുഹ്ഫ പാലത്തിന് ചുവട്ടിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ് അപകടത്തിന് ഇരയായത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സഊദി റഡ് ക്രസന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം

വിവരം ലഭിച്ചയുടന്‍, അഞ്ച് ദൗത്യസംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതായി ജിദ്ദ സിവില്‍ ഡിഫന്‍സ് അതോറിറ്റി വക്താവ് അബ്ദുല്ല അഹ്മദ് അബൂസൈദ് അറിയിച്ചു. വാഹനങ്ങള്‍ മുഴുവനായും തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം റാബിഗ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരെ റാബിഗ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന് റഡ് ക്രസന്റ് വക്താവ് അബ്ദുല്ല അഹമദ് അബൂസൈദ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved