Latest News :
Home » , , , » സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്കിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാക്കാന്‍ രഹസ്യ നീക്കം

സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്കിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാക്കാന്‍ രഹസ്യ നീക്കം

Written By Muhimmath News on Friday, 30 June 2017 | 10:57

ജിദ്ദ: സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്കിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാകാന്‍ രഹസ്യ നീക്കം. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദന്‍ ലോക യോഗ ദിനത്തില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പാര്‍ട്ടിയിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.

പ്രവാസികള്‍ക്കിടയില്‍ മതേതര മുഖമുള്ള സംഘപരിവാറുകാരുടെ ഏകോപനം, ബിസിനസുകാരുമായുള്ള സഹവര്‍ത്തിത്വം വര്‍ധിപ്പിക്കല്‍, സംഘപരിവാറുമായി ആഭിമുഖ്യം പുലര്‍ത്തുന്ന മുസ്ലീങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കല്‍ തുടങ്ങിയവയാണ് ആര്‍എസ്എസിന്റെ ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങള്‍.

ഇതിനു പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കാനുള്ള നിര്‍ദേശങ്ങളും ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. റിയാദ്, ദമാം മേഖലയില്‍ സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാമൂഹിക ഇടങ്ങളിലെ സാന്നിധ്യത്തിനായുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രവാസികള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കേന്ദ്ര നേതാക്കളെ നേരിട്ട് വിളിക്കുവാനുള്ള പ്രത്യേകം അനുമതിയും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരിട്ട് സൗദിയിലെ ചില എംബസി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.

മുസ്‌ലിമീങ്ങളുടെ പൊതു ആഘോഷങ്ങളില്‍ പങ്കെടുത്ത് സംഘടനാ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഗള്‍ഫിലെ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം. സുവൈദിയയിലെ പൊതു ഇഫ്താറിലും കെ സുരേന്ദ്രന്‍ പങ്കെടുക്കാന്‍ ശ്രമിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണ്. സുവൈദിയ പള്ളിയോടനുബന്ധിച്ച് മലയാളികള്‍ക്കായി പ്രത്യേക ഭക്ഷണം തയാറാക്കുന്ന ഇഫ്താറില്‍ പങ്കെടുത്ത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു നീക്കം. കൊല്ലപ്പെട്ട ഫൈസല്‍ കൊടിഞ്ഞി പതിവായി എത്തിയിരുന്നത് സുവൈദി പള്ളിയിലായിരുന്നു.

ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കാനുള്ള പണപ്പിരിവു കൂടി ലക്ഷ്യമിട്ടാണ് സുരേന്ദ്രന്‍ എത്തിയിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഇവിടത്തെ ഇഫ്താറില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി നൂറുകണക്കിനു മലയാളികള്‍ തടിച്ചുകൂടി. ഫൈസലിന്റെ സുഹൃത്തുക്കളടക്കം നിരവധിപേര്‍ ഒത്തുചേര്‍ന്നതോടെയാണ് ബിജെപി സെക്രട്ടറി നീക്കം ഉപേക്ഷിച്ചത്. ഗള്‍ഫില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള നീക്കം കരുതിയിരിക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved