Latest News :
Home » , , » എത്തിഹാദ് എയര്‍വേയ്‌സ് ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നു

എത്തിഹാദ് എയര്‍വേയ്‌സ് ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നു

Written By Muhimmath News on Monday, 5 June 2017 | 12:20

റിയാദ്: ഖത്വറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ വിമാനസര്‍വീസുകളും യുഎഇ റദ്ദാക്കുന്നു. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് നടത്തില്ലെന്ന് എത്തിഹാദ് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു


 ചൊവ്വാഴ്ച  മുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച
 പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്വറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ നാലുരാജ്യങ്ങളും തീരുമാനിച്ചത്. സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്വറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളോടു സഊദി ആഹ്വാനം ചെയ്യുകയും ചെയ്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved