Latest News :
Home » , » ഖത്തര്‍ പ്രതിസന്ധിക്ക് പെരുന്നാളോടെ പരിഹാരമായേക്കും

ഖത്തര്‍ പ്രതിസന്ധിക്ക് പെരുന്നാളോടെ പരിഹാരമായേക്കും

Written By Muhimmath News on Thursday, 8 June 2017 | 11:38

ദോഹ: ഖത്തറിന് മേല്‍ സൗദി അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പെരുന്നാളോടെ പരിഹാരമാകുമെന്ന് സൂചന. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റസപ്പ് ത്വയിബ് എര്‍ദോഗന്റെ അധദ്ധ്യക്ഷതയില്‍ അടിയന്തര ജി.സി.സി യോഗം ചേരാന്‍ ധാരണയായെന്നാണ് വിവരം. യോഗത്തില്‍ ഈജിപ്ത് പ്രധാനമന്ത്രിയെയും ക്ഷണിക്കുമെന്നും കുവൈത്തിലെ ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഖത്തറുമായുള്ള കടല്‍, ആകാശ ബന്ധം യു.എ.ഇ വിച്‌ഛേദിച്ചതിനെ തുടര്‍ന്ന് ഫുജൈറ, ജബല്‍ അലി, അബുദാബി തുടങ്ങിയിടങ്ങളില്‍നിന്നു ചരക്കുനീക്കം ത!ടസപ്പെട്ടെങ്കിലും നിരോധനമില്ലാത്ത രാജ്യങ്ങള്‍വഴി അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സല്‍വ, അബു സംറ അതിര്‍ത്തി അടച്ച് ഖത്തറുമായി സൗദി അറേബ്യ കരമാര്‍ഗമുള്ള ബന്ധവും വിച്‌ഛേദിച്ചതോടെ, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ചരക്കുഗതാഗതം നിലച്ചിട്ടുണ്ട്. 

ഭക്ഷ്യവസ്തുക്കളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. ഇതില്‍ 40 ശതമാനവും സൗദി അറേബ്യ വഴിയാണ്. എണ്ണൂറോളം ലോറികളാണു ദിവസവും സൗദി അതിര്‍ത്തിവഴി ഖത്തറിലെത്തിയിരുന്നത്. ഇതു വഴി ലക്ഷക്കണക്കിനു സന്ദര്‍ശകരും എത്തിയിരുന്നു. സൗദി അറേബ്യയും യു.എ.ഇയുമാണു ഖത്തറിന്റെ മുഖ്യ വ്യാപാര പങ്കാളികള്‍.

അതേസമയം, ഇന്നലെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം ഖത്തറിലെത്തിയ കുവൈത്ത് അമീര്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ച നടത്തി. 

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായും യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൈദ് അല്‍ നഹ്‌യാനുമായും ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. 

ട്രംപ് ഖത്തര്‍ ഭരണാധികാരിയെയും ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് വിവരം. ആവശ്യമെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് അമേരിക്ക മധ്യസ്ഥ വഹിക്കാമെന്ന് ട്രംപ് അറിയിച്ചതായും സൂചനയുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved