Latest News :
Home » , , » ഫിലിപ്പീന്‍സിലെ കാസിനോയില്‍ വെടിവെപ്പ്; 34 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പീന്‍സിലെ കാസിനോയില്‍ വെടിവെപ്പ്; 34 പേര്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Friday, 2 June 2017 | 10:30

മനില: ഫിലിപ്പീന്‍സ് തലസ്ഥാനായ മനിലയിലെ കാസിനോയിലുണ്ടായ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കാസിനോയില്‍ കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി കാസിനോക്ക് തീവെക്കുകയും ചെയ്തു. തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ മരണങ്ങളും.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി. 54 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved