Latest News :
Home » , » വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 18 June 2017 | 17:30

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ശല്യം ചെയ്തുവെന്ന 44കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യാത്രക്കിടെ സഹയാത്രികന്‍ തന്നോട് അശ്ലീല പദപ്രയോഗം നടത്തിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. വിമാനത്തില്‍ കയറിയത് മുതല്‍ ഇയാള്‍ തനിക്കെതിരെ അശ്ലീല പദപ്രയോഗം നടത്തുകയായിരുന്നു. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ തനിക്ക് മറ്റൊരു സീറ്റ് അനുവദിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved