Latest News :
Home » , , » പാര്‍ട്ടി ഓഫീസിന് നേരെ ബോംബേറ്, ബിജെപി ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം: തിരുവനന്തപുരത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍

പാര്‍ട്ടി ഓഫീസിന് നേരെ ബോംബേറ്, ബിജെപി ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം: തിരുവനന്തപുരത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍

Written By Muhimmath News on Wednesday, 7 June 2017 | 22:57

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നീഴൂര്‍, തലയോലപ്പറമ്പ്, വെള്ളൂര്‍, ചേര്‍ത്തല തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി ഓഫീസുകള്‍ക്ക് നേരെ ആക്രമമുണ്ടായതായാണ് വിവരം.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡെല്‍ഹിയില്‍ നടന്ന അക്രമത്തിന് പിന്നാലെയാണ് കേരളത്തില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ട്യൂട്ടേഴ്‌സ് ലൈനിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണവും ഉണ്ടായി. ഹെല്‍മെറ്റ് ധരിച്ചത്തിയ രണ്ട് പേര്‍ ബോംബെറിഞ്ഞുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. ഓഫീസില്‍ ആളില്ലാത്ത സമയത്തായിരുന്നു അക്രമം എന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വൈകുന്നേരത്തോടെ കേരളമാകെ നടന്നത്. കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved