Latest News :
Home » , » ഹൊസ്ദുര്‍ഗ് സോണ്‍ ദ്വിദിന റമളാന്‍ പ്രഭാഷണം 10ന് തുടങ്ങും

ഹൊസ്ദുര്‍ഗ് സോണ്‍ ദ്വിദിന റമളാന്‍ പ്രഭാഷണം 10ന് തുടങ്ങും

Written By Muhimmath News on Thursday, 8 June 2017 | 17:11

കാഞ്ഞങ്ങാട്: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബ്ദുല്‍കരീം സഖാഫി ഇടുക്കിയുടെ ദ്വിദിന റമളാന്‍ പ്രഭാഷണം ശനിയാഴ്ച തുടങ്ങും.

രാവിലെ 9 മണി മുതല്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയുടെ പതാക ഉയര്‍ത്തല്‍ കര്‍മ്മം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ എസ്.കെ.അബ്ദുള്‍ ഖാദിര്‍ഹാജി നിര്‍വ്വഹിക്കും.

ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന റമളാന്‍ പ്രഭാഷണം എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഉപാദ്ധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തും. സി.അബ്ദുല്ലഹാജി ചിത്താരി, സി.എച്ച്.ആലിക്കുട്ടിഹാജി, മടിക്കൈ അബ്ദുല്ലഹാജി, അബ്ദുല്‍ഹമീദ് ഹാജി മദനി, അബ്ദുല്‍ഖാദിര്‍ ഹാജി പാറപ്പള്ളി, അബ്ദുസ്സത്താര്‍ പഴയകടപ്പുറം, നൗഷാദ് അഴിത്തല, ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സി.എ.ഹമീദ് മൗലവി കൊളവയല്‍, അബ്ദുറഹിമാന്‍ അശ്‌റഫി, ബശീര്‍ മങ്കയം, ഡോ.കെ.പി.അബ്ദുല്ല, മൂസ പടന്നക്കാട്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മശ്ഹൂദ് ഫാളിലി ബല്ലാകടപ്പുറം, സുബൈര്‍ സഅദി തൈക്കടപ്പുറം, ഷാഫി സഖാഫി മുട്ടുന്തല തുടങ്ങിയവര്‍ പ്രസംഗിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved