Latest News :
Home » » ഇന്ത്യ നാണം കെട്ടു: ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്താന്

ഇന്ത്യ നാണം കെട്ടു: ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്താന്

Written By Muhimmath News on Sunday, 18 June 2017 | 22:37



ലണ്ടന്‍: ക്രിക്കറ്റ് ആരാധകര്‍ സ്വപ്‌ന ഫൈനലായി കണ്ട ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരാട്ടത്തില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്ത്യന്‍ ബാറ്റിങ് കരുത്ത് ക്രീസില്‍ കാണാനെത്തിയവര്‍ പാക് ബൗളിങിന് മുന്നില്‍ വിക്കറ്റുകള്‍ തുരതുരെ വീഴുന്നതാണ് കണ്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 എന്ന വമ്പന്‍ സ്‌കോറിലെത്തിയപ്പോള്‍, മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. റണ്‍സെടുക്കാന്‍ ഉഴറിയ ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്താണ് പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved