Latest News :
Home » » 'ഇന്‍സ്പയര്‍' പ്രൊഫഷണല്‍ സംഗമം സമാപിച്ചു

'ഇന്‍സ്പയര്‍' പ്രൊഫഷണല്‍ സംഗമം സമാപിച്ചു

Written By Muhimmath News on Sunday, 18 June 2017 | 20:40

അല്‍ഐന്‍: ഐ സി എഫ് , ആര്‍ എസ് സി അല്‍ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച 'ഇന്‍സ്പയര്‍' പ്രൊഫഷണല്‍ മീറ്റും ഇഫ്താര്‍ സംഗമവും സമാപിച്ചു.

അല്‍ഐന്‍ കിനാര റസ്‌റ്റോറന്റില്‍ നടന്ന പരിപാടി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഡോ. ശശി സ്റ്റീഫന്‍ ഉത്ഘാടനം ചെയ്തു. ഐ സി എഫ് സെന്‍ട്രല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന 'ഞാനറിഞ്ഞ നോമ്പ്' സെഷനില്‍ റസല്‍ മുഹമ്മദ് , ഡോ.അന്‍സാരി , ഡോ.ശാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സുന്നി മാനേജ്മന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഇ യഅകൂബ് ഫൈസി ആശംസ പ്രസംഗം നടത്തി.

പരിപാടിക്ക് മുന്നോടിയായി നടന്ന ആര്‍ എസ് സി 'തര്‍ത്തീല്‍' സെന്‍ട്രല്‍ തല ഖുര്‍ആന്‍ പാരായണ മത്സരം എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സാദിഖ് സഖാഫി ഉത്ഘാടനം ചെയ്തു. ഡോ.ഷാജഹാന്‍, ബക്കര്‍ സാഹിബ്, ഈസ ഉളിയില്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി. അബ്ദുല്‍ മജീദ് സഖാഫി ഈര്‍പ്പോണ, അബ്ദുറഹ്മാന്‍ അമീനി, എം ടി കിനാലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍വര്‍ രണ്ടത്താണി സ്വാഗതവും സിയാദ് രാമനാട്ടുകര നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved