Latest News :
Home » » ബദ്‌രീങ്ങളെ സ്മരിക്കല്‍ ഈമാനിന്റെ ഭാഗം: അബ്ദുല്‍ ലത്തീഫ് അഹ്‌സനി

ബദ്‌രീങ്ങളെ സ്മരിക്കല്‍ ഈമാനിന്റെ ഭാഗം: അബ്ദുല്‍ ലത്തീഫ് അഹ്‌സനി

Written By Muhimmath News on Thursday, 15 June 2017 | 20:43



ദമ്മാം: ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണാകയകമായ ബദ്ര്‍ യുദ്ധത്തെ സ്മരിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്നും, ബദ്രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ആചാരം അണഞ്ഞു പോകാതെ നോക്കേണ്ടത് നമ്മുടെ കടമയാണെന്നും ഐ.സി.എഫ് ദമ്മാം സെന്ട്രല്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി ഉദ് ബോധിപ്പിച്ചു. റമളാനില്‍ ബദ്ര്‍ ദിനാചരണവും ബദ്രീങ്ങളുടെ പ്രകീര്‍ത്തനവും നടത്തുന്നു. ഭൌതികവും ആത്മീയവുമായ അര്‍ത്ഥ തലങ്ങള്‍ ഈ ആചാരത്തിനു പിന്നിലുണ്ട്. ഒന്നാമതായി ബദര്‍ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. വിശ്വാസത്തിന്റെ ഈ വിജയം ലോകത്തിനു ലഭിക്കുന്ന ഉത്തമ പാഠമാണ്. രണ്ടാമത്തെ നേട്ടം ആത്മീയമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.സി.എഫ് സീക്കോ യുണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച മഹ്‌ളറത്തുല്‍ ബദ്രിയ്യ, ഇഫ്താര്‍ മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുണിറ്റ് പ്രസിഡന്റ് അബ്ബാസ് സഖാഫി അധ്യക്ഷത വഹിച്ചു. അന്‍വര്‍ കളറോഡ്, സമദ് മുസ്ലിയാര്‍, ഖാലിദ് ബാഖവി, സിദ്ദീഖ് സഖാഫി ഉര്‍മി, അബ്ദുസ്സലാം സഖാഫി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ഹബീബ് സഖാഫി, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്‍ റഹ്മാന്‍ മദനി, അബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ, ലത്തീഫ് പള്ളത്തട്ക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved