Latest News :
Home » , » സമൂഹ നോമ്പ് തുറയും റിലീഫും നടത്തി

സമൂഹ നോമ്പ് തുറയും റിലീഫും നടത്തി

Written By Muhimmath News on Friday, 23 June 2017 | 18:33



സീതാംഗോളി: കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സീതാംഗോളി യൂണിറ്റ് കമ്മിറ്റിക്കു കീഴില്‍ മാസാന്ത മഹഌറത്തുല്‍ ബദ് രിയ്യയും സമൂഹ നോമ്പ് തുറയും സീതാംഗോളി എ.ബി.എ കണ്‍വെന്‍ഷനില്‍ നടന്നു. പരിപാടിയില്‍ മഹല്ലിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം നടത്തുകയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. ദര്‍സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്ര വിതരണവും നടത്തി.

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം സഅദി ബദ്രിയ്യാ നഗര്‍ മഹഌറത്തുല്‍ ബദ് രിയ്യക്ക് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved