Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിനെ മുന്നില്‍ നിര്‍ത്തി വ്യാഴാഴ്ച്ച മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടത്തിയ ഇഫ്താര്‍ പരിപാടി  
കനത്ത പോലീസ് ബന്തവസ്സില്‍ നടന്നു. 

ഇഫ്താര്‍ പരിപാടിക്കെതിരെ മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുട
ന്ന് ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് കുമ്പള സി.ഐ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ അനൂബ് കുമാര്‍ എന്നിവരുടെ നേത്രത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് ഇഫ്താര്‍ പരിപാടി നടക്കുന്ന ഹില്‍ സൈഡ് ഓഡിറ്റോറിയത്തിന് സമീപത്ത് സുരക്ഷാ ഒരുക്കിയത്.

ഇഫ്താര്‍ പരിപാടിക്ക് എത്തുമെന്ന് അറിയിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അടക്കം പല നേതാക്കളും അവസാന നിമിഷം പിന്മാറി. ഉദ്ഘാടകനായി എത്തുമെന്ന് സംഘാടകര്‍ അറിയിച്ച കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം അഡ്വ: നൗഷാദ് പത്തനംതിട്ട പോലും പരിപാടിക്ക് എത്തിയില്ല. ഇതോടെ ഔദ്യോഗിക ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കിയാണ് ഇഫ്താര്‍ സംഗമം നടത്തിയത്.

സംഗമം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ എട്ടു മാധ്യമ പ്രവര്‍ത്തകരും സംഘാടകരും അടക്കം ഇരുപത്തിയഞ്ചു പേര്‍ മാത്രമാണ് പരിപാടിക്ക് എത്തിയത്. മുസ്ലിം രാഷ്ട്രീയ മഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: ഉമ്മര്‍ ഫാറൂഖ്, റിനോസ് എറണാകുളം, സംസ്ഥാന ട്രഷറര്‍ അസീസ് അബ്ദുല്ല, രാഷ്ട്രീയ മഞ്ച് ജില്ലാ പ്രസിഡന്റ് കെ.പി മുനീര്‍ ഉപ്പള, സുമ കോതമംഗലം, ഹനീഫ ഇച്ചിലങ്കോട്, സിറാജ് അഹമ്മദ്, ബി.ജെ.പി മണ്ഡലം സെക്രട്ടറി ആദര്‍ശ്,നേതാക്കളായ പത്മനാഭ കടപ്പുറം, ഹരിശ്ചന്ദ്ര, ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹക് വീരപ്പ അമ്പാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 



ഇഫ്താര്‍ പരിപാടിക്കെതിരെ വിവിധ മുസ്ലിം മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പുറമെ, രാഷ്ട്രീയ സംഘടനകളായ എസ്.ഡി.പി.ഐ, മുസ്ലിം യൂത്ത് ലീഗ്, പി.ഡി.പി തുടങ്ങിയവരാണ് എതിര്‍പ്പുമായി രംഗത്ത് വന്നത്. ചില മുസ്ലിം ലീഗ് നേതാക്കള്‍ക്കും,കോണ്‍ഗ്രസ്സ് ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിരുന്നു.എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ബി.വി രാജന്‍ നേരത്തെ അറിയിച്ചിരുന്നു.

രാഷ്ട്രീയ മഞ്ചിന്റെ ഇഫ്താര്‍ പരിപാടിക്കെതിരെ ഹൊസങ്കടി ടൗണില്‍ പ്രതിഷേധ പ്രകടനവും ജനകീയ നോമ്പ് തുറയും സംഘടിപ്പിച്ചു. നോമ്പ് തുറയില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ആര്‍.എസ്.എസ് മുസ്ലിം വിരുദ്ധ സംഘടനാ എന്ന പ്രചാരണം മറികടക്കാനും, മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കാനും ലക്ഷ്യം വെച്ചാണ് ഇഫ്താര്‍ സംഗമം നടത്തിയത്.

Leave A Reply