Latest News :
Home » , » സംഘ പരിവാര്‍ ശക്തികളെ നിയന്ത്രിക്കണം- ഐ.എം.സി.സി ദുബൈ

സംഘ പരിവാര്‍ ശക്തികളെ നിയന്ത്രിക്കണം- ഐ.എം.സി.സി ദുബൈ

Written By Muhimmath News on Friday, 9 June 2017 | 10:45
























ദുബായ്: ഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് നേരേ ഉണ്ടായ അക്രമത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന്  ദുബൈ ഐ.എം.സി.സി.
രാജ്യമെമ്പാടും പത്തിവിടര്‍ത്തി ആടുന്ന സംഘപരിവാര്‍ ശക്തികള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് നേരെയും ആക്രമം അഴിച്ചുവിടുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണ്.

ആശയപരമായി നേരിടാന്‍ കെല്പില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്.

ആര്‍.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന്  ദുബൈ ഐ.എം.സി.സി പ്രസിഡണ്ട് താഹിര്‍ കോമോത്ത്,സെക്രട്ടറി റിയാസ് തിരുവനന്തപുരം, ട്രഷറര്‍ കെ.കെ അബ്ബാസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved