ഐ.എം.സി.സി റംസാന് കിറ്റ് വിതരണം ചെയ്തു
കാസറഗോഡ്: ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ച് റംസാന് കിറ്റ് വിതരണം നടത്തി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ അര്‍ഹതപ്പെട്ട ആയിരത്തോളം കുടുംബത്തിനുളള റംസാന് ഭക്ഷണ സാധനങ്ങളുള്ള കിറ്റാണ് മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത്, ശാഖ തലങ്ങളിലായിവിതരണം ചെയ്യുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള കിറ്റ് ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ധീന് മണ്ഡലം പ്രസിഡണ്ട് സഫറുള്ള ഹാജിയെ ഏല്പിച്ചു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ ഹനീഫ് ഷേക്, ഐ.എം സി സി ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഖാദര്‍ ആലംബാടി, ഐ എം സി സി നേതാക്കളായ ശംസു കടപ്പുറം, കരീംമല്ലം, ഐഎന്‍എല്‍ മഞ്ചേശ്വരം മണ്ഡലം നേതാക്കളായ മുസ്ഥഫ കുമ്പള, യൂസഫ് ഒളയം, അബ്ദുല്‍ റഹിമാന്‍ ആരിക്കാടി, മുക്ഷിദ് ഉപ്പള, ഹനീഫ് അയ്യൂര്‍, ഫാറൂഖ് ആരിക്കാടി, അബ്ദുല്ല കടവത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment